INTERVIEW WITH BENGALURU FC YOUNG STRIKER RAHUL RAJU | MALAYALAM|

 1)ർ.എഫ് ഡെവലപ്പ്മെന്റ് ലീഗിൽ 7 ഗോൾ അടിച്ചു ടോപ് സ്കോർർ ആയപ്പോൾ ഉണ്ടായ ഒരു അനുഭവം എങ്ങനെ ആയിരുന്നു എന്ന് ഇവിടെ പങ്കുവെക്കാൻ പറ്റുമോ?


ർ.എഫ് ഡെവലപ്പ്മെന്റ് ലീഗിൽ ടോപ് സ്കോർറായപ്പോൾ വളരെ സന്തോഷം തോന്നി ഐഎസ്എലിൽ തന്നെ മികച്ച ടീമുകൾ പങ്കുചേരുന്ന ലീഗ് ആയിരുന്നു. RFDLൽ കളിക്കാൻ ഒരു ഭാഗ്യം ലഭിച്ചു. ആദ്യ ടൂർണമെന്റിൽ തന്നെ ടോപ് സ്കോറർ ആവാൻ സാധിച്ചു. ടീമിനെ ചാമ്പ്യൻസാക്കിയതിലും അതിൽ മുഖ്യപങ്ക് വഹിക്കാൻ സാധിച്ചത്തിലും വളരെ സന്തോഷമുണ്ട്. വളരെ മികച്ചൊരു അനുഭവമായിരുന്നു എനിക്ക് ഈ ടൂർണമെന്റ് സമ്മാനിച്ചത് .



2)ർ.എഫ് ഡെവലപ്പ്മെന്റ് ലീഗിൽ ഗംഭീരമായ പ്രകടനം കാഴ്ചവെച്ചിട്ടും ലീഗിൽ ടോപ് സ്കോർർ ആയിട്ടും എന്തുകൊണ്ട് രാഹുൽ രാജു എന്ന് പറയുന്ന യങ് ടാലെന്റെഡ് സ്ട്രൈക്കറെ ബംഗളുരു എഫ്.സി നെക്സ്റ്റ് ജൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തില്ല?


 RFDL സീസൺ അവസാനിച്ചു ഞാൻ ടോപ്സ്കോർറായി അപ്പോൾ കോച്ച് പറഞ്ഞിട്ടുണ്ടായിരുന്നു ജൂലൈയിൽ പ്രി - സീസൺ ആയി വിളിക്കുന്നതായിരിക്കും യുകെ നെക്സ്റ്റ് ജൻ കപ്പിന്റെ തയാറിടുപ്പിനായി. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ നാട്ടിൽ എത്തിയിട്ട് എല്ലാദിവസവും മുടങ്ങാതെ ട്രെയിനിങ് ചെയ്തു അതിനുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്തിട്ടുണ്ടായിരുന്നു. ജൂലൈയിൽ എന്നെ മാനേജ്മെന്റ് വിളിച്ചിരുന്നു യുകെയിൽലോട്ട് പോകാനുള്ള ഡോക്യൂമെന്റസ് തയ്യാറാക്കാൻ പറഞ്ഞിട്ടു. എല്ലാം തയ്യാറാക്കി ഞാൻ ബാംഗ്ലൂരിൽ പ്രാക്ടീസിനെത്തി, ആദ്യദിവസം പ്രാക്ടീസിനുശേഷം ടീം ഗ്രൂപ്പിൽ സ്ക്വാർഡ് ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ ഞാൻ സ്തംഭിച്ചുപോയി എന്തുകൊണ്ടാണെന്ന് ടീമിൽ ഉൾപ്പെടുത്താത്തതെന്നു ഞാൻ ആലോചിച്ചു എന്റെ ഭാഗത്തുനിന്നു വീഴ്ചകൾ സംഭവിച്ചിട്ടില്ല, അന്നത്തെ ദിവസം ഞാൻ വിഷമത്തിൽ ആയിരുന്നു. ഞാൻ വീണ്ടും പ്രാക്ടീസുകൾ ചെയ്തു എന്റെ ടീംമേറ്റ്സെല്ലാം എന്നെ ഉൾപ്പെടുത്താത്തതിൽ അവർക്കും വിഷമമുണ്ടായിരുന്നു. രണ്ടുദിവസങ്ങൾക്കുശേഷം ഞാൻ കോച്ചിനോട് സംസാരിച്ചപ്പോൾ കോച്ച് എന്നോട് പറഞ്ഞത് ബ്ലാസ്റ്റേഴ്സിനായി റൂമറുകൾ ഉണ്ടായതുകൊണ്ടാണ് മാനേജ്മെന്റ് രാഹുലിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതുയെന്നും മാനേജ്മെന്റ് ഇതുവരെ എന്നോട് ഒന്നും ചോദിച്ചിട്ടില്ല ഈ സംഭവത്തെക്കുറിച്ച് ഇത് സത്യമാണോ അല്ലയോ എന്ന് പോലും. അത് ശരിക്കും തെറ്റായ ഒരു ന്യൂസ് ആയിരുന്നു ഞാൻ ഇത് അറിഞ്ഞിട്ടുണ്ടായിരുന്നില്ല അവർ എന്നോട് ചോദിച്ചത്, ഞാൻ പറഞ്ഞത് ഏതൊരു ഇന്ത്യൻ ഫുട്ബോളർ ആയാലും കളിക്കാൻ ആഗ്രഹമുള്ള ഒരു ടീമാണ് കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആരാധകരും എല്ലാം കൊണ്ട് അവരുടെ ഒരു സ്വപ്നമാണ് ബ്ലാസ്റ്റേഴ്‌സെന്ന ടീമിനു വേണ്ടി കളിക്കുക എന്നുള്ളത് ഈ ഒരു വാക്കിനാണ് അവർ എന്നെ ടീമിൽ ഉൾപ്പെടുത്താതിരുന്നത്. മാനേജ്മെന്റ് പറഞ്ഞത് ബ്ലാസ്റ്റേഴ്സിനായി എനിക്ക് രുമേഴ്‌സ് ഉണ്ട് അതുകൊണ്ടാണ് എന്നെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്ന് പക്ഷേ എനിക്ക് ഇതുവരെ ഒരു ഒഫീഷ്യൽ കോൾ പോലും ബംഗളൂരു എഫ്സി മാനേജ്മെന്റിൽ നിന്നിതിനെ സംബന്ധിച്ച് വന്നിട്ടില്ല. എന്നോട് ബംഗളൂരു എഫ്സി മാനേജ്മൽ പറഞ്ഞിട്ടുണ്ടായിരുന്നു ക്ലബ്ബ് വിടാൻ ഓഫർസ് നോക്കിക്കോള്ളാനായിരുന്നു. എനിക്കിനി ഒരു വർഷം കൂടി കരാർ ഉള്ളതിനാൽ എനിക്ക് ഇവിടെ തുടരാൻ താല്പര്യമുണ്ട് എന്നാൽ ടൂർണമെന്റിൽ ഏറക്കുമോയെന്നറിയില്ല.


3)എന്തായിരുന്നു ബംഗളുരു എഫ്.സി യിൽ സൈൻ ചെയ്യാൻ ഉണ്ടായ കാരണം



എന്റെ കോച്ചാണ് എന്നോട് പറഞ്ഞത് ബംഗളൂരു എഫ്.സിയുടെ ട്രയൽസിൽ ജോയിൻ ചെയ്തു നോക്കാൻ ഞാൻ അങ്ങനെ ട്രയൽസിൽ വന്നു. ഒരാഴ്ച ട്രയൽസ് ഉണ്ടായിരുന്നു അങ്ങനെയാണ് എനിക്ക് സെലെക്ഷൻ കിട്ടിയത്. അവർ എനിക്ക് നാലുമാസത്തെ ഒരു കരാർ തന്നു നന്നായി കളിച്ചാൽ റിസേർവ് ടീമിലോട്ട് പ്രമോഷനും തരാമെന്ന് പറഞ്ഞു അങ്ങനെയാണ് എന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്.


4)ഇപ്പോൾ മലയാളി ഫുട്ബോൾ ആരാധകരുടെ ഇടയിൽ ചർച്ചയായി നിൽക്കുന്ന ഒരു ചോദ്യം ആണ് രാഹുൽ രാജു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ സൈൻ ചെയ്യുമോ എന്നുള്ളത്, അതിന് ഒരു ഉത്തരം കൊടുക്കുന്നത് ഇപ്പോൾ സാധ്യമാണോ ആണെങ്കിൽ എന്താണ് അതിനുള്ള ഒരു മറുപടി?

ഇപ്പോൾ ഇതിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല എനിക്ക് ഒരു വർഷം കൂടി ബംഗളൂരു എഫ്.സിയിൽ കരാറുണ്ട് ഞാനിപ്പോൾ ഇവിടെയാണ് ട്രെയിനിങ് ചെയ്യുന്നത് ഇനി വരാനിരിക്കുന്ന ടൂർണമെന്റിൽ എന്നെ ഇറക്കാമായിരിക്കാം. എനിക്കറിയില്ല എന്റെ ഭാവിയെപ്പറ്റി ചിലപ്പോൾ സാധ്യത ഉണ്ടായേക്കാം ബ്ലാസ്റ്റേഴ്സ് വരുന്നതിന്. എന്റെ ഏജന്റ് ആയിരിക്കും മാനേജ്മെന്റിനോട് സംസാരിച്ച തീരുമാനങ്ങളെടുക്കുന്നത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഞാൻ ഫ്രീയാകും എനിക്ക് ഇപ്പോൾ നല്ല ഓഫറുകൾ വരുന്നുണ്ട്.


5)എങ്ങനെയാണ് രാഹുലിന് ഒരു പ്രഫഷണൽ ഫുട്ബോളറാവണമെന്നു ആഗ്രഹം ഉണ്ടായത്.


 എനിക്ക് ഫുട്ബോളർ ആവണമെന്ന് ആഗ്രഹമുണ്ടായത് എന്റെ ചേട്ടൻ ഗ്രേഷ്യസ് രാജു കാരണമാണ്. എന്റെ ചേട്ടൻ നല്ലൊരു ഫുട്ബോൾ കളിക്കാരൻ ആയിരുന്നു. എന്റെ ചേട്ടന്റെ പാത തുടർന്നാണ് ഞാൻ ഫുട്ബോളിലേക്ക് വന്നെത്തുന്നത്. എന്റെ നാട്ടിലെ തന്നെ സീനിയർ പ്ലെയേഴ്സിനൊപ്പം ട്രെയിൻ ചെയ്തുമെല്ലാമാണ് ഞാൻ വളർന്നത് പിന്നെയാണ് എനിക്കൊരു ആഗ്രഹമുണ്ടായത് ഞാൻ ഒരു മികച്ച ഒരു ഫുട്ബോൾ കളിക്കാരനായിട്ട് എന്റെ വീടിനും നാടിനും എല്ലാം അഭിമാനം ആകണമെന്ന്. എനിക്കൊരു നല്ലൊരു ഭാവിയുടെന്നും അതിന് പിന്തുടരാൻ സഹായിച്ചതും എന്റെ കോച്ചുമാരും ഫാമിലിയും ഫ്രണ്ട്സുമെല്ലാമാണ്.

 ബംഗളൂരു എഫ്സിയുമായിട്ടുള്ള പ്രശ്നങ്ങൾ നടക്കവേ കുറെ ആരാധകർ കേരളത്തിലുള്ളതും പുറത്തുമായിട്ടുള്ളവർ നാട്ടുകാരും അറിയുന്നവരും അറിയാത്തവരുമെല്ലാം എനിക്ക് മെസ്സേജുകൾ അയച്ച് ആശ്വസിപ്പിച്ചിരുന്നു വളരെ സന്തോഷം തോന്നിയിരുന്നു എന്നെ സ്നേഹിക്കുന്നവർക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ രേഖപ്പെടുത്തുന്നു.

Comments